2025 ഫെബ്രുവരി 26,27,28

31-ാമത് ഒക്കൽ ശിവരാത്രി

ഒക്കൽ ശിവരാത്രി

മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി' പാലാഴി മഥനം നടത്തുമ്പോഴുണ്ടായ കാളകൂട വിഷം ലോക രക്ഷയ്ക്കായി മഹാദേവൻ പാനം ചെയ്ത ദിനത്തിലാണ് ശിവരാത്രി നടത്തപ്പെടുന്നത്. മുഖ്യ ചടങ്ങുകൾ രാത്രിയിലായതിനാലാണ് ശിവരാത്രി എന്ന പേര് വന്നത്.
ഒക്കൽ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തോട് ചേർന്ന് പെരിയാർ കിഴക്കോട്ട് ഒഴുകുന്നതിനാൽ കലയുടേയും നാട്യത്തിൻ്റേയും ദേവനായ ശ്രീ മഹാദേവൻ്റെ അനുഗ്രഹം നിറഞ്ഞ നിൽക്കുന്ന ഇവിടെ ബലിതർപ്പണം നടത്തുന്നത് പിതൃക്കൾക്ക് പ്രീതിപ്പെടുമെന്നും പറയപ്പെടുന്നു. ശ്രീ നാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ സ്ഥലത്താണ് ഇപ്പോൾ ക്ഷേത്രം നിലനിൽക്കുന്നത്. നയനമനോഹരമായ പച്ച പരവതാനിയും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമാണ് ഒക്കൽ മഹാശിവരാത്രിയെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കേരളത്തിൽ മറ്റൊരിടത്തും കാണാത്ത കൃഷ്ണശിലയിൽ തീർത്ത ഗുരുദേവ പ്രതിഷ്ഠയുമാണ് ഇവിടെ ഉള്ളത്. ഒക്കൽ തുരുത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രോത്സവവും31-ാമത് മഹാശിവരാത്രിയും 2025 ഫെബ്രുവരി 25, 26, 27 (1200 കുംഭം 13, 14, 5) ചൊവ്വ, ബുധൻ, വ്യാഴം തിയതികളിൽ നടത്തപ്പെടുന്നു. ശിവരാത്രി ആഘോഷ പരിപാടികൾ , ഗുരുദേവ ക്ഷേത്രത്തിൻ്റെയും SNDP യോഗം ഒക്കൽ ശാഖയുടെയും സഹകരണത്തോടെ ഒക്കൽ മഹാശിവരാത്രി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ചേരാനല്ലൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .ജാതി മത ഭേതമന്യേ ഈ നാട് ഒന്നടങ്കം ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് മഹാശിവരാത്രി.
ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ക്ഷണിക്കുന്നു.
ശിവരാത്രി ആഘോഷ കമ്മിറ്റി.